Thursday, October 17, 2024
Kerala

അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് ലക്ഷം വീടുകൾ കൂടി; അടുത്ത വർഷം ഒന്നര ലക്ഷം വീടുകൾ

 

അടുത്ത വർഷം സംസ്ഥാനത്ത് ഒന്നര ലക്ഷം വീടുകൾ നിർമിച്ചു നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ച് വർഷം കൊണ്ട് അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കും. വികസനത്തെ വിവാദത്തിൽ മുക്കാനുള്ള ശ്രമത്തെ ജനം തോൽപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സാമൂഹ്യ പെൻഷനുകൾ 2500 രൂപയാക്കും. അറുപതിനായിരം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതി നടപ്പാക്കും. കർഷകരുടെ വരുമാനം 50 ശതമാനം വർധിപ്പിക്കും.

1500 സ്റ്റാർട്ടപ്പുകൾ ആരംഭിക്കും. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ നടപ്പാക്കും. തീരദേശ പരിപാലന പ്ലാൻ തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.