Thursday, January 9, 2025
World

കാബൂളിൽ ചാവേറാക്രമണം നടത്തിയത് ഇന്ത്യ നാടുകടത്തിയ ഐ എസ് ഭീകരനെന്ന് വെളിപ്പെടുത്തൽ

 

കാബൂൾ വിമാനത്താവളത്തിന് പുറത്ത് ഓഗസ്റ്റ് 26ന് നടന്ന ചാവേറാക്രമണം നടത്തിയത് അഞ്ച് വർഷം മുമ്പ് ഡൽഹിയിൽ പിടിയിലായ ഭീകരനെന്ന വെളിപ്പെടുത്തലുമായി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ അഫ്ഗാൻ വിഭാഗമായ ഐഎസ്(കെ). താലിബാൻ കാബൂളിന്റെ നിയന്ത്രണമേറ്റെടുത്തതിന് പിന്നാലെ വിവിധ രാജ്യങ്ങൾ തങ്ങളുടെ പൗരൻമാരെ ഒഴിപ്പിക്കുന്നതിനിടയിലാണ് ചാവേറാക്രമണം നടന്നത്

  1. 13 അമേരിക്കൻ സൈനികരടക്കം 180ലേറെ പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ചാവേറാക്രമണം നടത്തിയ ആളുടെ വിശദാംശങ്ങളാണ് ഐഎസ് കെ പുറത്തുവിട്ടത്. അബ്ദുർ റഹ്മാൻ അൽ ലോഗ്രി എന്ന ഭീകരനാണ് ചാവേർ സ്‌ഫോടനം നടത്തിയതെന്നാണ് വെളിപ്പെടുത്തൽ. അഞ്ച് വർഷം മുമ്പ് ഡൽഹിയിൽ ഇയാൾ അറസ്റ്റിലായിരുന്നു. തുടർന്ന് തടവുശിക്ഷ അനുഭവിച്ച ഇയാളെ അഫ്ഗാനിലേക്ക് നാടുകടത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *