Thursday, January 9, 2025
Kerala

സിദ്ധിഖ് ചെയ്തതു മനസ്സിലാക്കാം; എന്നാൽ ഭാമ മൊഴി മാറ്റിയത് ആശ്ചര്യപ്പെടുത്തുന്നുവെന്ന് രേവതി

നടി ആക്രമിക്കപ്പെട്ട കേസിൽ നടി ഭാമ കൂറുമാറിയതിനെതിരെ രൂക്ഷവിമർശനവുമായി നടി രേവതി. നേരത്തെ സിദ്ധിഖും കൂറുമാറിയിരുന്നു. സിദ്ധിഖ് മൊഴി മാറ്റിയത് മനസ്സിലാക്കാം. എന്നാൽ ആക്രമിക്കപ്പെട്ട നടിയുടെ വിശ്വസ്തയായിരുന്ന ഭാമ പോലീസിന് നൽകിയ മൊഴി മാറ്റിപ്പറഞ്ഞത് ഏറെ ആശ്ചര്യപ്പെടുത്തുന്നുവെന്ന് രേവതി പറഞ്ഞു

കുറിപ്പിന്റെ പൂർണരൂപം

സിനിമാമേഖലയിലെ സ്വന്തം സഹപ്രവര്‍ത്തകരെ പോലും വിശ്വസിക്കാന്‍ കഴിയില്ല എന്നതില്‍ സങ്കടമുണ്ട്. ഇത്രയേറെ വര്‍ഷത്തെ ജോലി, നിരവധി പ്രൊജക്ടുകള്‍, പക്ഷെ ഒരു സ്ത്രീക്ക് ഒരു പ്രശ്‌നമുണ്ടാകുമ്ബോള്‍ എല്ലാവരും പിന്‍വലിയുന്നു. സൗഹൃദത്തിന്റെയും ഒരുമിച്ച്‌ ജോലി ചെയ്തതിന്റെയും ഓര്‍മ്മ അപ്പോള്‍ ആര്‍ക്കുമില്ല.

2017 ലെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇടവേളബാബുവും ബിന്ദുപണിക്കരും കൂറുമാറിയിരുന്നു. അവരില്‍ നിന്നും കൂടുതലൊന്നും പ്രതീക്ഷിച്ചിരുന്നുമില്ല. ഇപ്പോള്‍ ഇവിടെ കൂറുമാറുന്നത് സിദ്ധിഖും ഭാമയുമാണ്. സിദ്ധിഖ് കൂറുമാറിയിത് എളുപ്പം മനസിലാക്കാം. എന്നാല്‍ ആ നടിയുടെ വിശ്വസ്‌തയായിരുന്ന ഭാമയും പൊലീസിന് നല്‍കിയ മൊഴി മാറ്റിപറഞ്ഞത് ഏറെ ആശ്ചര്യപ്പെടുത്തുന്നു.

ആക്രമണത്തെ അതിജീവിച്ചയാള്‍ ഒരു സ്‍ത്രീക്ക് ലഭിക്കേണ്ട നീതിക്കായി ദുഷ്‍കരമായ സമയങ്ങളിലൂടെ കടന്നുപോകുന്നു. എന്തുകൊണ്ടാണ് ആക്രമണത്തെ അതിജീവിച്ചവരുടെ ജീവിതത്തെ കുറിച്ചും അവരുടെ കുടുംബത്തെ കുറിച്ചും ആരും ചിന്തിക്കാത്തത്. അവളോടൊപ്പം ഇപ്പോഴും കൂടെയുള്ള ആള്‍ക്കാരെ ഓര്‍മിപ്പിക്കാന്‍.

Leave a Reply

Your email address will not be published. Required fields are marked *