വാക്കുതർക്കം: ഇടുക്കിയിൽ വീട്ടമ്മ അയൽവാസിയായ യുവാവിന്റെ കൈ വെട്ടിമാറ്റി
ഇടുക്കി അണക്കരയിൽ വീട്ടമ്മ അയൽവാസിയായ യുവാവിന്റെ കൈ വെട്ടിമാറ്റി. മാലിന്യം ഇട്ടതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. അണക്കര ഏഴാംമൈൽ സ്വദേശി മനുവിന്റെ കൈയ്ക്കാണ് വെട്ടേറ്റത്
അയൽവാസിയായ ജോമോളാണ് മനുവിനെ വെട്ടിയത്. യുവാവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജോമോൾ ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം നടക്കുകയാണ്.