കഞ്ചാവ് വിൽപ്പന കേസിലെ പ്രതി വീട്ടിൽ കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി;
തിരുവനന്തപുരത്ത് കഞ്ചാവ് വിൽപ്പന കേസിലെ പ്രതി വീട്ടിൽ കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ നവാസ് ആണ് അക്രമം കാണിച്ചത്. തിരുവനന്തപുരം കൊയ്ത്തൂർകോണത്താണ് സംഭവം.ജയിൽ മോചിതനായ ശേഷമായിരുന്നു വീട് കയറിയുള്ള ഭീഷണി.
കൊയ്ത്തൂർക്കോണം സ്വദേശി ലിനുവിന്റെ വീട്ടിൽ കയറിയായിരുന്നു ഭീഷണി. പൊലീസിന് കഞ്ചാവ് വിൽപ്പന വിവരം ചോർത്തി നൽകിയെന്നു ആരോപിച്ചാണ് ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ ലിനു പോത്തൻകോട് പൊലീസിൽ പരാതി നൽകി. രണ്ടു ദിവസം മുൻപ് ഒരാളെ മർദിച്ച സംഭവത്തിലും നവാസിനെതിരെ കേസെടുത്തിരുന്നു. ഭീഷണിപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.