കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 17 വർഷത്തിന് ശേഷം പിടിയിൽ. ഇടുക്കി സ്വദേശി വി.വി തോമസ് വർക്കിയാണ് പിടിയിലായത്. 2005ൽ മലപ്പുറം അകമ്പാടം വനമേഖലയിൽ കഞ്ചാവ് കൃഷി നടത്തിയതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്. ഇടുക്കിയിലെ വീട്ടിൽ നിന്നാണ് നിലമ്പൂർ പൊലീസ് പ്രതിയെ പിടികൂടിയത്.