കേരളത്തിലെ മുഴുവൻ പശുക്കളുടെയും ഇൻഷ്വറൻസ് സാധ്യമാക്കുന്ന സമഗ്ര ഇൻഷുറൻസ്, വാക്സിൻ പദ്ധതി; കേന്ദ്രം എല്ലാ ആവശ്യങ്ങളും അനുഭാവപൂർവ്വം പരിഗണിച്ചു; മന്ത്രി ജെ. ചിഞ്ചുറാണി
കേരളം മുന്നോട്ടു വെച്ച എല്ലാ ആവശ്യങ്ങളും കേന്ദ്ര മൃഗസംരക്ഷണ-ഫിഷറീസ് മന്ത്രാലയം അനുഭാവപൂർവ്വം പരിഗണിച്ചെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. കേന്ദ്ര മൃഗസംരക്ഷണ-ഫിഷറീസ് മന്ത്രി പർഷോത്തം രൂപാലയുമായി മന്ത്രി കൂടിക്കാഴ്‌ച്ച നടത്തി.
നിരവധി ആവശ്യങ്ങളുമായാണ് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഡൽഹിയിൽ എത്തിയത്. പശുക്കളുടെ പാൽ അളന്നു രേഖപ്പെടുത്തുന്നതിനുള്ള പുതിയ പദ്ധതി, കന്നുകാലി പ്രതിരോധ വാക്സിൻ ,മൊബൈൽ വെറ്റിനറി ക്ലിനിക് തുടങ്ങി സംസ്ഥാനം ആവശ്യപ്പെട്ടതൊക്കെ നടപ്പിലാക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയതായും ചിഞ്ചു റാണി ഫേസ്ബുക്കിലൂടെ കുറിച്ചു.