മന്ത്രി ചിഞ്ചുറാണി സഞ്ചരിച്ച കാർ തിരുവല്ലയിൽ മതിലിൽ ഇടിച്ച് അപകടം
തിരുവല്ല: മന്ത്രി ജെ ചിഞ്ചുറാണി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. തിരുവല്ല ബൈപ്പാസില്‍ വച്ച് രാവിലെ ഏഴിനായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.
തിരുവനന്തപുരത്തു നിന്നും ഇടുക്കിയിലേക്ക് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ കാറില്‍ പോവുകയായിരുന്നു മന്ത്രി. നിയന്ത്രണം തെറ്റിയ വാഹനം സമീപത്തെ മതിലില്‍ ഇടിച്ചു. മന്ത്രിയെ ഉടന്‍ തന്നെ തിരുവല്ല ഗസ്റ്റ് ഹൗസിലേക്കു മാറ്റി