Tuesday, January 7, 2025
Kerala

കാലിത്തീറ്റയിലെ മായം തടയാൻ ബിൽ, ചർമമുഴ വന്ന പശുക്കള്‍ക്ക് സൗജന്യ ചികിത്സ: മന്ത്രി ചിഞ്ചുറാണി

മായം ചേര്‍ത്ത കാലിത്തീറ്റകള്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മൃഗസംരക്ഷണ ക്ഷീരവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. മായം ചേര്‍ത്ത കാലിത്തീറ്റ കാരണം പശുക്കള്‍ ചത്ത സാഹചര്യത്തിലാണ് തീരുമാനം.കന്നുകാലികളിലെ ചര്‍മ്മമുഴ രോഗത്തിനുള്ള മരുന്നുകള്‍ മൃഗാശുപത്രി വിതരണം ചെയ്യാനുള്ള നടപടികള്‍ ഇതിനകം സ്വീകരിച്ചുവെന്നും മന്ത്രി അറിയിച്ചു.

കാലിത്തീറ്റയില്‍ മായം തടയാന്‍ ബില്‍ കൊണ്ടുവന്നുവെന്ന് മന്ത്രി നിയമസഭയില്‍ അറിയിച്ചു. നിയമപ്രകാരം മായം ചേര്‍ത്ത കാലിത്തീറ്റകള്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കഴിയും. എത്രയും വേഗം നിയമം നടപ്പിലാക്കുമെന്നും നിയമം നടപ്പിലാക്കിയ മറ്റ് സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തിയെന്നും മന്ത്രി അറിയിച്ചു.

ചര്‍മ്മമുഴ വന്ന് ചത്ത പശുക്കളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരമായി മുപ്പതിനായിരം രൂപ നല്‍കും. പ്രായം കുറഞ്ഞ പശുവിന് പതിനാറായിരം രൂപയും പശുക്കുട്ടിക്ക് 5000 രൂപയും നല്‍കും.ക്ഷീരകര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാനം നിരന്തരമായി കേന്ദ്രത്തോട് ആവശ്യപ്പെടുന്നുണ്ടെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *