നേതാക്കളാരും പങ്കെടുക്കില്ല; പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ഹസൻ
പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. നേതാക്കളാരും ചടങ്ങിൽ നേരിട്ട് പങ്കെടുക്കില്ല. കൊവിഡ് സാഹചര്യത്തിൽ സത്യപ്രതിജ്ഞാ മാമാങ്കം നടത്തുന്നത് ശരിയല്ല. ടിവിയിൽ മാത്രമേ ചടങ്ങ് കാണുകയുള്ളുവെന്ന് ഹസൻ പറഞ്ഞു
മന്ത്രിമാർ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങാണ് നടത്തേണ്ടത്. ബഹിഷ്‌കരിക്കുകയല്ല, മുഖ്യമന്ത്രി പറഞ്ഞതുപോലെ ചടങ്ങ് ടിവിയിൽ കാണുമെന്നും ഹസൻ പറഞ്ഞു.