സിപിഐ മന്ത്രിമാരുടെ പട്ടികയായി: ചിഞ്ചുറാണി പട്ടികയിലെ വനിതാ സാന്നിധ്യം
രണ്ടാം പിണറായി സർക്കാരിലെ സിപിഐ മന്ത്രിമാരുടെ പട്ടികയായി. കെ രാജൻ, പി പ്രസാദ്, ജെ ചിഞ്ചുറാണി, ജി ആർ അനിൽ എന്നിവരെയാണ് പാർട്ടി തീരുമാനിച്ചത്. ഇ കെ വിജയന്റെ പേരും പറഞ്ഞു കേട്ടിരുന്നുവെങ്കിലും ജി ആർ അനിലിന് നറുക്ക് വീഴുകയായിരുന്നു
1964ന് ശേഷം സിപിഐയിൽ നിന്ന് മന്ത്രിയാകുന്ന ആദ്യ വനിതയാണ് ചിഞ്ചുറാണി. ചിഞ്ചുറാണിയും കെ രാജനും പി പ്രസാദും സിപിഐ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്. ഇതിൽ ചിഞ്ചുറാണി ദേശീയ കൗൺസിൽ അംഗം കൂടിയാണ്.
ഇ ചന്ദ്രശേഖരന്റെ പേരും പരിഗണിച്ചിരുന്നുവെങ്കിലും ചിഞ്ചുറാണിക്ക് നറുക്ക് വീഴുകയായിരുന്നു. ഇ ചന്ദ്രശേഖരനാണ് നിയമസഭാ കക്ഷി നേതാവ്. പി എസ് സുപാൽ നിയമസഭാ സെക്രട്ടറിയാകും.