താമരശ്ശേരി തട്ടിക്കൊണ്ടു പോകലിന് പിന്നിൽ സാലി; മൊഴി നൽകി ഷാഫി; വിശ്വാസത്തിലെടുക്കാതെ പൊലീസ്
താമരശ്ശേരി തട്ടിക്കൊണ്ടു പോകലിന് പിന്നിൽ കൊടുവള്ളി സ്വദേശി സാലിയെന്ന് ഷാഫിയുടെ മൊഴി. തടങ്കലിൽ ശാരീരികമായി ഉപദ്രവിച്ചുവെന്നും പുറത്തു വന്ന വീഡിയോകൾ ഭീഷണിപ്പെടുത്തി പറയിച്ചതാണെന്നും ഷാഫി പറഞ്ഞു.
കഴിഞ്ഞ ദിവസം ഷാഫി സഹോദരനെതിരെ രംഗത്ത് വന്നിരുന്നു. ഈ വീഡിയോ ചെയ്തതും ഭീഷണിയെ തുടർന്നെന്ന് ഷാഫി പൊലീസിനോട് പറഞ്ഞു. പണമിടപാട് പ്രശ്‌നങ്ങളാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് ഷാഫി അറിയിച്ചു. എന്നാല് ഷാഫിയുടെ മൊഴി പൂർണ്ണമായും പൊലീസ് വിശ്വസിക്കുന്നില്ല. കേസിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. കേസിൽ ഷാഫിയെ വീണ്ടും ചോദ്യം ചെയ്യും.
അതേസമയം, തട്ടിക്കൊണ്ടു പോകലിന് പിന്നിൽ തനിക്ക് പങ്കില്ലെന്നു ചൂണ്ടികാട്ടി സാലി നേരത്തെ രംഗത്തെത്തിയിരുന്നു. നിലവിൽ സാലി ദുബായിലാണ്.