തൃശ്ശൂർ പൂരത്തിനുള്ള പ്രവേശന പാസ് തിങ്കളാഴ്ച മുതൽ; ചെയ്യേണ്ടത് ഇതെല്ലാം
തൃശ്ശൂർ പൂരത്തിനുള്ള പ്രവേശന പാസ് കൊവിഡ് ജാഗ്രതാ പോർട്ടലിൽ നിന്ന് തിങ്കളാഴ്ച മുതൽ ഡൗൺലോഡ് ചെയ്യാം. ജില്ലയുടെ ഫെസ്റ്റിവൽ എൻട്രി രജിസ്‌ട്രേഷൻ ലിങ്കിൽ മൊബൈൽ നമ്പർ, പേര് തുടങ്ങിയ വിവരങ്ങൾ ലഭിക്കണം. തുടർന്ന് രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് ഒടിപി ലഭിക്കും.
പാസ് ലഭിക്കുന്നതിന് കൊവിഡ് നിർണയത്തിനുള്ള ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിനേഷൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ അപ്ലോഡ് ചെയ്യണം. തുടർന്ന് മൊബൈലിൽ ലഭിക്കുന്ന ലിങ്കിൽ നിന്ന് എൻട്രി പാസ് ഡൗൺലോഡ് ചെയ്യാം.
പൂരം കാണാൻ എത്തുന്നവർ കൊവിഡ് വാക്‌സിൻ രണ്ട് ഡോസുകളും എടുത്തിരിക്കണമെന്നത് സർക്കാർ നിർബന്ധമാക്കിയിരുന്നു. രണ്ട് ഡോസ് വാക്‌സിൻ എടുക്കാത്തവർക്ക് ആർടിപിസിആർ പരിശോധന വേണമെന്നും പ്രിൻസിപ്പൽ സെക്രട്ടറി പൂരത്തിനായി പുറത്തിറക്കിയ പ്രത്യേക ഉത്തരവിൽ പറയുന്നു.