Saturday, October 19, 2024
Kerala

45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഏപ്രിൽ ഒന്ന് മുതൽ വാക്‌സിൻ നൽകും

ഏപ്രിൽ ഒന്ന് മുതൽ 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് കൊവിഡ് വാക്‌സിൻ നൽകുന്നതിനാവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി ആരോഗ്യവകുപ്പ്. കേന്ദ്ര, സംസ്ഥാന സർക്കാർ ആശുപത്രികൾ, സർക്കാർ നിശ്ചയിച്ച സ്വകാര്യ ആശുപത്രികൾ, പൊതു കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ വാക്‌സിനേഷൻ സൗകര്യം ലഭ്യമായിരിക്കും

45 വയസ്സിന് മുകളിൽ പ്രായമുള്ള ആരും തന്നെ കൊവിഡ് വാക്‌സിൻ എടുക്കാൻ മടി കാണിക്കരുത്. കുറഞ്ഞ രോഗബാധ നിരക്ക് സംസ്ഥാനത്ത് തുടർന്നും നിലനിർത്തണമെങ്കിൽ സ്‌കൂളുകൾ തുറക്കുന്നതിന് മുമ്പായി മുൻഗണനാ ക്രമം അനുസരിച്ച് വാക്‌സിൻ സ്വീകരിക്കേണ്ടവർ സ്വീകരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിന് മുമ്പായി തന്നെ 45 വയസ്സിന് മുകളിൽ പ്രായമുള്ളവർ വാക്‌സിൻ സ്വീകരിക്കണം

സംസ്ഥാനത്ത് ഇതുവരെ 29,33,594 ഡോസ് വാക്‌സിനാണ് ആകെ നൽകിയത്. ആരോഗ്യപ്രവർത്തകരിൽ 4.70 ലക്ഷം പേർക്ക് ആദ്യ ഡോസ് വാക്‌സിനും 3.11 ലക്ഷം പേർക്ക് രണ്ടാം ഡോസ് വാക്‌സിനും നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published.