മലപ്പുറത്ത് വളർത്തുനായയെ സ്‌കൂട്ടറിൽ കെട്ടിവലിച്ചയാൾ അറസ്റ്റിൽ
മലപ്പുറത്ത് വളർത്തുനായയെ സ്‌കൂട്ടറിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ചയാൾ അറസ്റ്റിൽ. കരുനെച്ചി സ്വദേശി സേവ്യറാണ് അറസ്റ്റിലായത്. ചെരുപ്പ് കടിച്ചു കേടുവരുത്തിയതിനാലാണ് നായയെ സ്‌കൂട്ടറിൽ കെട്ടിവലിച്ചതെന്ന് ഇയാൾ പറയുന്നു. ഇത് കണ്ട നാട്ടുകാരാണ് സ്‌കൂട്ടർ തടഞ്ഞ് നായയെ രക്ഷിച്ചത്
സ്‌കൂട്ടർ തടയാൻ ശ്രമിച്ച നാട്ടുകാരോട് ഇയാൾ തട്ടിക്കയറിയിരുന്നു. കൂടുതൽ ആളുകളെത്തിയതോടെ ഇയാൾ നായയെ മോചിപ്പിച്ചു. തുടർന്ന് മൃഗസ്‌നേഹികളുടെ സംഘടന പോലീസിൽ പരാതി നൽകുകയും നായയെ ഏറ്റെടുക്കുകയും ചെയ്തു.