സിപിഐക്കെതിരെ വിമർശനമുന്നയിച്ചെന്ന വാർത്ത വ്യാജം; ഇടതുമുന്നണി ഒറ്റക്കെട്ടെന്ന് ജോസ് കെ മാണി
കേരളാ കോൺഗ്രസ് എമ്മിന്റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ സിപിഐക്കെതിരെ വിമർശനം ഉയർന്നുവെന്ന വാർത്ത വ്യാജമെന്ന് ജോസ് കെ മാണി. ഇടതുമുന്നണിയിലെ ഘടക കക്ഷികൾക്കിടയിൽ ഭിന്നതയുണ്ടെന്ന് വരുത്തി തീർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് വാർത്തക്ക് പിന്നിൽ.
ഇടതുമുന്നണിയിലെ കക്ഷികളെല്ലാം ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് രംഗത്ത് പ്രവർത്തിച്ചുവെന്ന വിലയിരുത്തലാണ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം നടത്തിയത്. കേരളാ കോൺഗ്രസ് എം മത്സരിച്ച സീറ്റുകളിൽ സിപിഐയുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണ ലഭിച്ചു. സിപിഐ അടക്കമുള്ള ഘടകകക്ഷികളുടെ പ്രവർത്തനത്തിൽ പൂർണ തൃപ്തിയും യോഗം വിലയിരുത്തിയെന്നും ജോസ് കെ മാണി പറഞ്ഞു