Sunday, January 5, 2025
Kerala

സീറ്റ് മോഹിച്ച് ജോസ് കെ മാണി എൽഡിഎഫിലേക്ക് വരേണ്ടെന്ന് മാണി സി കാപ്പൻ

പാല- കുട്ടനാട് സീറ്റുകള്‍ മോഹിച്ച്‌ ആരും എല്‍.ഡി.എഫിലേക്ക് വരേണ്ടെന്ന് എം.എല്‍.എ മാണി സി കാപ്പന്‍. എന്‍.സി.പിയുടെ സീറ്റ് ആര്‍ക്കും വിട്ടുനല്‍കില്ല. ജോസ് കെ.മാണിക്ക് മുന്നണിയിലേക്ക് സ്വാഗതമെന്നും മാണി സി കാപ്പന്‍ പറഞ്ഞു. ജോസ് കെ.മാണി വരുന്നുവെന്ന പേരില്‍ ഒരു ചര്‍ച്ച മുന്നണിയില്‍ വന്നിട്ടില്ല. 52 വര്‍ഷത്തിന് ശേഷം നേടിയെടുത്ത സീറ്റാണെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.

അതേസമയം കുട്ടനാട്ടില്‍ സീറ്റില്‍ എന്‍.സി.പി മത്സരിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച പൂര്‍ത്തിയായി. തോമസ് കെ തോമസിന്‍റെ പേര് കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു. പാര്‍ട്ടിയില്‍ എതിര്‍പ്പുകളില്ല. ഇടത് മുന്നണി ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. പ്രതിപക്ഷ പാര്‍ട്ടികള്‍ ശിഥിലമായത് കുട്ടനാട് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ഗുണം ചെയ്യുമെന്ന് എ.കെ ശശീന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *