ലോ കോളജ് സംഘർഷം: വിദ്യാർഥിനിയെ വലിച്ചിഴച്ചത് അപലപനീയം, നടപടിയെടുക്കുമെന്ന് സച്ചിൻ ദേവ്
തിരുവനന്തപുരം ലോ കോളജ് സംഘർഷത്തിൽ വിശദീകരണവുമായി എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ്. കെ എസ് യു ബോധപൂർവം പ്രശ്‌നമുണ്ടാക്കാൻ ശ്രമിക്കുകയാണ്. എന്നാലും സംഘർഷത്തോട് യോജിക്കാനാകില്ല. പോലീസ് ശരിയായ അന്വേഷണം നടത്തണം.
ലോ കോളജിൽ പെൺകുട്ടിയെ വലിച്ചിഴച്ച സംഭവം അപലപനീയമാണ്. അതിൽ എസ് എഫ് ഐ പ്രവർത്തകരുണ്ടെങ്കിൽ നടപടിയെടുക്കും. എന്നാൽ അവർ എസ് എഫ് ഐ പ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിന്റെ ഭാഗമാണ് സംഘർഷമുണ്ടായതെന്നും സച്ചിൻ ദേവ് പറഞ്ഞു
സംഘർഷത്തിൽ ഇരു സംഘടനകളുടെയും പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. കെ എസ് യുവിന്റെ പരാതിയിൽ 12 എസ് എഫ് ഐ പ്രവർത്തകർക്ക് എതിരെയും എസ് എഫ് ഐയുടെ പരാതിയിൽ എട്ട് കെ എസ് യു പ്രവർത്തകർക്ക് എതിരെയുമാണ് കേസ്