മേയർ ആര്യ രാജേന്ദ്രന്റെയും സച്ചിൻ ദേവ് എംഎൽഎയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞു. എ കെ ജി സെന്ററിൽ രാവിലെ 11 മണിക്കായിരുന്നു മോതിരം മാറൽ ചടങ്ങ്. ഇരുവരുടെയും അടുത്ത ബന്ധുക്കളും പാർട്ടിയിലെ മുതിർന്ന നേതാക്കളും ചടങ്ങിൽ പങ്കെടുത്തു
ലളിതമായ രീതിയിലാണ് ചടങ്ങ് നടന്നത്. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുമാണ് സച്ചിൻ ദേവ്. എസ് എഫ് ഐ സംസ്ഥാന കമ്മിറ്റിയംഗവും സിപിഎം ചാല ഏരിയ കമ്മിറ്റി അംഗവുമാണ് ആര്യ രാജേന്ദ്രൻ. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ. കേരളാ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയാണ് സച്ചിൻ ദേവ്