സ്വപ്ന സുരേഷ് പുതിയ ജോലിയിൽ പ്രവേശിച്ചു
തൊടുപുഴ: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പുതിയ ജോലിയില്‍ പ്രവേശിച്ചു. ആർഎസ്എസ് അനുകൂല എന്‍ജിഒ സംഘടനയായ ഹൈറേഞ്ച് ഡെവലപ്പ്മെന്റ് സൊസൈറ്റി(എച്ച്ആര്‍ഡിഎസ്)യില്‍ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ ചുമതലയുള്ള ഡയറക്ടറായാണ് പുതിയ ജോലി.
ഇന്ന് രാവിലെ തൊടുപുഴയിലെ പ്രോജക്ട് ഓഫീസിലെത്തിയാണ് സ്വപ്ന ചുമതലയേറ്റത്. 43,000 രൂപയാണ് ശമ്പളം. എച്ച്ആര്‍ഡിഎസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് പാലക്കാടാണ്.
ഡല്‍ഹി കേന്ദ്രീകരിച്ചുള്ള കോര്‍പറേറ്റ് ഓഫീസിലായിരിക്കും ഇവരുടെ പ്രവര്‍ത്തനമെന്ന് പ്രൊജക്ട് ഡയറക്ടറും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായിരുന്ന ബിജു കൃഷ്ണന് പറഞ്ഞു.