Monday, January 6, 2025
Kerala

അശ്ലീല പരാമർശം നടത്തിയ യൂട്യൂബറെ കൈകാര്യം ചെയ്തു; ഭാഗ്യലക്ഷ്മി ഉൾപ്പെടെ 3 പേർക്കെതിരെ കേസ്

സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശവുമായി യൂട്യൂബ് വിഡിയോകൾ പോസ്റ്റ് ചെയ്തയാളെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തു.

യൂട്യൂബർ വിജയ്​ പി.നായരെ മർദിച്ച സംഭവത്തിൽ ഡബ്ബിങ്​ ആർടിസ്​റ്റ്​ ഭാഗ്യലക്ഷ്​മി, ദിയ സന, ശ്രീലക്ഷ്​മി അറക്കൽ എന്നിവർക്കെതിരെ കേസെടുത്തു. ജാമ്യമില്ല വകുപ്പ്​ പ്രകാരമാണ്​​ കേസ്​.

നേരത്തെ യൂട്യൂബ്​ ചാനലിലൂടെ ലൈംഗിക അധിക്ഷേപ പരാമർശങ്ങൾ നടത്തിയ കേസിൽ വിജയ്​ പി.നായർക്കെതിരെ കേസെടുത്തിരുന്നു.​ ഭാഗ്യലക്ഷ്​മി നൽകിയ പരാതിയിൽ സെക്ഷൻ ​354 പ്രകാരമാണ്​ കേസെടുത്തതെന്ന്​ തമ്പാനൂർ ​പൊലീസ്​ അറിയിച്ചു.

ശനിയാഴ്ചയാണു സ്ത്രീകൾക്കെതിരെ അശ്ലീല പരാർശം നടത്തിയ വിജയ് പി.നായരെ ഇയാൾ താമസിക്കുന്ന സ്റ്റാച്യൂ ഗാന്ധാരിയമ്മൻ കോവിൽ റോഡിനു സമീപത്തെ ലോ‍ഡ്ജ് മുറിയിലെത്തി സംഘം നേരിട്ടത്. ഫെയ്സ്ബുക്കിലൂടെ ലൈവായി വിഡിയോ കാണിച്ചു കൊണ്ടായിരുന്നു പ്രതിഷേധം.

Leave a Reply

Your email address will not be published. Required fields are marked *