Saturday, October 19, 2024
Kerala

കൊല്ലത്ത് ബാങ്ക് ഡെപ്യൂട്ടി മാനേജരായ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ

കൊല്ലം ഉമയനല്ലൂരിൽ എസ് ബി ഐ ഡെപ്യൂട്ടി മാനേജരായ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരയം വൃന്ദാവനത്തിൽ വി എസ് ഗോപുവിന്റെ ഭാര്യ എസ് എസ് ശ്രീജ(32)യാണ് മരിച്ചത്. ആനന്ദവല്ലീശ്വരം ബ്രാഞ്ചിലെ ഡെപ്യൂട്ടി മാനേജരായിരുന്നു

ഭർത്താവ് ഗോപു പാൽ വാങ്ങാൻ പുറത്തുപോയി തിരികെ എത്തിയപ്പോഴാണ് ശ്രീജയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉടനെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

Leave a Reply

Your email address will not be published.