മന്ത്രി വി ശിവൻകുട്ടിക്ക് കൊവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മന്ത്രി വി ശിവൻകുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ഓഫീസിൽ കൊവിഡ് പടരുന്ന സാഹചര്യമുണ്ടായതിനെ തുടർന്ന് പരിശോധന നടത്തുകയും ഇതിൽ പോസിറ്റീവാകുകയുമായിരുന്നു. മന്ത്രിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു
സെക്രട്ടേറിയറ്റിൽ കൊവിഡിന്റെ ക്ലസ്റ്റർ രൂപപ്പെട്ടതായാണ് വിവരം. വനം, ആരോഗ്യം, ദേവസ്വം മന്ത്രിമാരുടെ ഓഫീസുകളും കൊവിഡ് ഭീഷണിയിലാണ്. കൊവിഡ് വ്യാപനത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചിരുന്നു. സെക്രട്ടേറിയറ്റിലെ സെൻട്രൽ ലൈബ്രറിയും അടച്ചു.