തിരുവനന്തപുരത്ത് വാഹനപരിശോധനക്കിടെ പോലീസിനെ ആക്രമിച്ച് സൈനികൻ; എസ് ഐയുടെ കൈ ഒടിഞ്ഞു
തിരുവനന്തപുരം പൂന്തുറയിൽ വാഹനപരിശോധനക്കിടെ പോലീസിനെ സൈനികൻ ആക്രമിച്ചു. പൂന്തുറ സ്റ്റേഷനിലെ രണ്ട് എസ്‌ഐമാർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ കൈയ്ക്ക് പൊട്ടലുമുണ്ട്. സംഭവത്തിൽ കെൽവിൻ വിൽസ് എന്ന സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു
വനിതാ പോലീസുദ്യോഗസ്ഥയോട് ഇയാൾ മോശമായി പെരുമാറിയതായും പോലീസ് പറയുന്നു. ഇതേ തുടർന്ന് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പോലീസിനെ ആക്രമിച്ചത്.