തൈക്കുടത്ത് മൂന്ന് വയസ്സുകാരനെ തേപ്പു പെട്ടി വെച്ച് പൊള്ളിച്ചു; സഹോദരി ഭർത്താവ് അറസ്റ്റിൽ
എറണാകുളം തൈക്കുടത്ത് മൂന്നാം ക്ലാസുകാരന് നേരെ യുവാവിന്റെ കൊടുംക്രൂരത. കടയിൽ പോയി സാധനങ്ങൾ വാങ്ങി വരാൻ വൈകിയതിന് കാലിൽ ചട്ടുകം പഴുപ്പിച്ചും തേപ്പു പെട്ടി ഉപയോഗിച്ചും പൊള്ളിച്ചു. അങ്കമാലി സ്വദേശി പ്രിൻസ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു
21കാരനായ പ്രിൻസ് കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കുട്ടിയുടെ സഹോദരിയുടെ ഭർത്താവ് എന്നാണ് ഇയാൾ അവകാശപ്പെടുന്നത്. എന്നാൽ എട്ട് വയസ്സുകാരന്റെ മൂത്ത സഹോദരിക്ക് പ്രായപൂർത്തി ആയിട്ടില്ല. ഇക്കാര്യത്തിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്
കുട്ടികളുടെ പിതാവ് ഒരുവർഷമായി തളർന്നുകിടക്കുകയാണ്. ഇതിന് ശേഷമാണ് പ്രിൻസ് വീട്ടിലെത്തി അധികാരം ഏറ്റെടുത്തത്. കുട്ടിക്ക് നേരെയുണ്ടായ ക്രൂരത അയൽവാസികൾ അറിഞ്ഞതോടെയാണ് പോലീസിൽ പരാതിപ്പെട്ടതും ഇയാളെ അറസ്റ്റ് ചെയ്തതും