Wednesday, January 8, 2025
Kerala

കുഞ്ഞുങ്ങളുടെ മനസിൽ വർഗീയത കുത്തി കേറ്റണം; ​അതിനാണ് ഉന്നത വിദ്യാഭ്യാസ മേഖല സ്വന്തമാക്കാൻ ‘ചിലർ’ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി

ഗവർണർക്കെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കുഞ്ഞുങ്ങളുടെ മനസിൽ വർഗീയത കുത്തികയറ്റാനുള്ള ശ്രമങ്ങളാണ് ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടക്കുന്നതെന്ന് പിണറായി വിജയൻ .

ഇവിടെ വർഗീയ ശക്തികൾ ആഗ്രഹിക്കുന്ന തരത്തിൽ മാറ്റാൻ ചിലർക്ക് പറ്റുന്നില്ല. മറ്റു പ്രദേശങ്ങളെ പോലെ ഇവിടെയും ആക്കണം. അതിനു കുഞ്ഞുങ്ങളുടെ മനസിൽ വർഗീയത കുത്തി കേറ്റണം. പാഠപുസ്തകങ്ങളിലൂടെ ഇളം മനസിലേക്ക് വർഗീയത കുത്തിവെക്കാനാണ് ശ്രമം നടത്തുന്നത്. ഇതിനാണ് ഉന്നത വിദ്യാഭ്യാസ മേഖല സ്വന്തമാക്കാൻ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

യുഡിഎഫിലെ ചിലർ പോലും ഈ കാര്യങ്ങൾ തിരിച്ചറിഞ്ഞു. വൈകിയാണെങ്കിലും ഇക്കാര്യം തിരിച്ചറിഞ്ഞത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

മാപ്പെഴുതി കൊടുത്ത് ജയിൽ മോചിതനായ സവർക്കറെ ആണ് വീര സവർക്കർ എന്ന് പറഞ്ഞു ആളാക്കുന്നതും പാർലമെന്റിൽ ചിത്രം വെക്കുന്നതും. രാജ്യത്തെ ഒറ്റു കൊടുത്തവരെ അധികാരത്തിൽ എത്തിച്ചത് കോൺഗ്രസാണ്. കോൺഗ്രസിന്റെയും ബിജെപിയുടെയും നയങ്ങൾ തമ്മിൽ ഭിന്നതയില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *