Thursday, January 2, 2025
Kerala

ഓൺലൈൻ ക്ലാസുകൾ ഉന്നത വിജയം കരസ്ഥമാക്കാൻ കുട്ടികളെ പ്രാപ്തരാക്കി; മുഖ്യമന്ത്രി പിണറായി വിജയൻ

എസ്.എസ്.എൽ.സി പരീക്ഷയിൽ ചരിത്ര വിജയം നേടിയ വിദ്യാർത്ഥികൾക്ക് എല്ലാവിധ ആശംസകളും നേരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കോവിഡ് മഹാമാരി ഉയർത്തിയ പ്രതിസന്ധികൾക്കിടയിലും പരീക്ഷ മുടങ്ങാതെ വിജയകരമായി നടത്തി കുട്ടികൾക്ക് ഉപരിപഠനത്തിന് അവസരമൊരുക്കാൻ സാധിച്ചു എന്നത് സന്തോഷകരമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ഉപരിപഠനത്തിന് ഇത്തവണ യോഗ്യത നേടാൻ സാധിക്കാതെ പോയവർ നിരാശരാകാതെ അടുത്ത പരീക്ഷയിൽ വിജയിക്കാനാവാശ്യമായ പരിശ്രമങ്ങൾ തുടരണമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

99.47 ആണ് ഇത്തവണത്തെ വിജയ ശതമാനം. കഴിഞ്ഞ വർഷം 98.82 ശതമാനം ആയിരുന്നു വിജയം. ഇതാദ്യമായാണ് എസ്എസ്എൽസി വിജയ ശതമാനം 99 കടക്കുന്നത്.

കോവിഡ് പകർച്ചവ്യാധി സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും അവർക്ക് പിന്തുണ നൽകിയ അധ്യാപകരെയും വിദ്യാഭ്യാസ മന്ത്രി അഭിനന്ദിച്ചു.

1,21,318 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. മുൻ വർഷം 41906 പേർക്കാണ് ഫുൾ എ പ്ലസ് കിട്ടിയത്. എറ്റവും കൂടുതൽ വിജയശതമാനം കണ്ണൂർ ജില്ലയിലാണ് 99.85 ശതമാനം. വയനാടാണ് കുറവ് 98.13 ശതമാനം.

ഫെയ്സ്ബുക്ക് കുറിപ്പ്

ഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.47 ആണ് ഇത്തവണത്തെ വിജയ ശതമാനം. ചരിത്രത്തിൽ ആദ്യമായാണ് വിജയ ശതമാനം 99 കടക്കുന്നത്. കോവിഡ് മഹാമാരി ഉയർത്തിയ പ്രതിസന്ധികൾക്കിടയിലും പരീക്ഷ മുടങ്ങാതെ വിജയകരമായി നടത്തി കുട്ടികൾക്ക് ഉപരിപഠനത്തിന് അവസരമൊരുക്കാൻ സാധിച്ചു എന്നത് സന്തോഷകരമായ കാര്യമാണ്.
ഓൺലൈൻ ക്ലാസുകൾ മികച്ച രീതിയിൽ നടത്തി ഉന്നത വിജയം കരസ്ഥമാക്കാൻ കുട്ടികളെ പ്രാപ്തരാക്കാനും കഴിഞ്ഞു. ഈ നേട്ടങ്ങൾക്ക് കരുത്തു പകർന്ന അദ്ധ്യാപകരേയും വിദ്യാഭ്യാസവകുപ്പിനേയും അഭിനന്ദിക്കുന്നു. ചരിത്ര വിജയം നേടിയ വിദ്യാർത്ഥികൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഉപരിപഠനത്തിന് ഇത്തവണ യോഗ്യത നേടാൻ സാധിക്കാതെ പോയവർ നിരാശരാകാതെ അടുത്ത പരീക്ഷയിൽ വിജയിക്കാനാവാശ്യമായ പരിശ്രമങ്ങൾ തുടരണം. എല്ലാവർക്കും ജീവിത വിജയാശംസകൾ.

Leave a Reply

Your email address will not be published. Required fields are marked *