Thursday, January 9, 2025
Kerala

കെപിസിസി പുനസംഘടന; ഭാരവാഹിയോഗം ഇന്ന്

പുനസംഘടനാ ചർച്ചകൾക്കായി കെപിസിസി ഭാരവാഹിയോഗം ഇന്ന്. യോഗം വൈകിട്ട് 7 മണിക്ക് ഓൺലൈനായി ചേരും. മണ്ഡലം ബ്ലോക്ക് കമ്മറ്റികളുടെ പുനസംഘടനയാകും ആദ്യം നടക്കുക. ഡിസിസി അധ്യക്ഷന്മാർക്കും മാറ്റമുണ്ടായേക്കും. അടിമുടി അഴിച്ചുപണിക്ക് പകരം കാര്യക്ഷമമമല്ലാത്തവരെ മാറ്റി പുതിയ ആളുകളെ കൊണ്ടുവരാനാണ് ലക്ഷ്യമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

അതേസമയം എൻസിപി വനിതാ നേതാവിനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ കുട്ടനാട് എംഎൽഎയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം ശക്തമാക്കി കോൺഗ്രസ്. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടക്കും. എംഎൽഎ ഒന്നാം പ്രതിയും ഭാര്യ രണ്ടാം പ്രതിയുമായ കേസിൽ പൊലീസ് അറസ്റ്റ് വൈകിപ്പിക്കുന്നെന്ന് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *