കഴിഞ്ഞ ദിവസം രാജിവെച്ചു, ഇന്ന് തീരുമാനം മാറ്റി; കോൺഗ്രസിനായി പ്രവർത്തിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസ്
കഴിഞ്ഞ ദിവസം രാജിവെച്ച കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസ് ഇന്ന് നടത്താനിരുന്ന പത്ര സമ്മേളനം മാറ്റിവെച്ചു. പാർട്ടിയുമായുള്ള പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കുമെന്നും കോൺഗ്രസ് വിജയത്തിനായി പ്രവർത്തിക്കുമെന്നും വിജയൻ തോമസ് പറഞ്ഞു
നേമത്ത് സീറ്റ് നൽകാത്തതിലാണ് വിജയൻ തോമസ് രാജിവെച്ചതെന്നായിരുന്നു വാർത്തകൾ. എന്നാൽ പാർട്ടിയുടെ ഗ്രൂപ്പ് കളിയിൽ അതൃപ്തിയുള്ളതിനാൽ രാജിവെക്കുന്നുവെന്നാണ് വിജയൻ തോമസ് അറിയിച്ചത്.
മറ്റ് പാർട്ടിയിലേക്ക് പോകുമെന്ന വാർത്തകളും വിജയൻ തോമസ് നിഷേധിച്ചു. ബിജെപിയും സിപിഎമ്മും കോൺഗ്രസിന്റെ മുഖ്യ ശത്രുക്കളാണ്. കോൺഗ്രസിന്റെ ആഭ്യന്തര ജനാധിപത്യത്തിന്റെ ഭാഗമാണ് തന്റെ രാജി. സിപിഎം സൈബർ പോരാളികൾ അത് ബിജെപിയിലേക്കുള്ള യാത്രയായി പ്രചരിപ്പിച്ചു. ജനാധിപത്യ മര്യാദയില്ലാത്ത നടപടിയാണതെന്നും വിജയൻ തോമസ് പറഞ്ഞു