Sunday, April 13, 2025
Kerala

തെരഞ്ഞെടുപ്പിലെ മിന്നും വിജയം; മന്ത്രിമാരെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ ഉജ്ജ്വല വിജയത്തിൽ മന്ത്രിമാരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദ പെരുമഴയാണ് തെരഞ്ഞെടുപ്പിന് മുമ്പുണ്ടായത്. ഇതിനെയെല്ലാം അപ്രസക്തമാക്കിയാണ് ഉജ്ജ്വല വിജയം നേടിയതെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി

ജില്ലകളുടെ ചുമതല വഹിച്ച മന്ത്രിമാരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്തുവെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തുന്നു. കേരളം മുന്നോട്ടുവെച്ച ബദൽ നയം ജനങ്ങൾ ഏറ്റെടുത്തതായും മന്ത്രിസഭാ യോഗത്തിൽ അഭിപ്രായമുയർന്നു.

 

Leave a Reply

Your email address will not be published. Required fields are marked *