പുകമറ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ജനങ്ങൾക്കറിയാം; എൽഡിഎഫ് വലിയ വിജയം നേടുമെന്ന് മുകേഷ്
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വലിയ വിജയം നേടുമെന്ന് മുകേഷ് എംഎൽഎ. കേരള ജനത യാഥാർഥ്യങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. കേരളത്തിലെ ജനങ്ങൾക്ക് കാര്യങ്ങൾ മനസിലാകും. അതിനാൽ തന്നെയാണ് മുഖ്യമന്ത്രി പറഞ്ഞത് തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടുമെന്ന്.
ആരോപണങ്ങളൊന്നും സർക്കാരിനെ ബാധിച്ചിട്ടില്ല. പുകമറ സൃഷ്ടിക്കാനുള്ള വിവാദങ്ങൾ ജനങ്ങൾ മനസ്സിലാക്കും. ജനങ്ങളുടെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെട്ടു. പട്ടിണിയില്ല, പെൻഷൻ ലഭിക്കുന്നു ഇങ്ങനെയുള്ള കാര്യങ്ങളാണ് ആളുകൾ നോക്കുന്നത്.
കൊല്ലത്ത് എൽഡിഎഫ് വിജയ ചരിത്രം തുടരും. എത്ര പുകമറ സൃഷ്ടിച്ചാലും ജനങ്ങൾ യാഥാർഥ്യം മനസിലാക്കി വോട്ട് ചെയ്യുമെന്നും മുകേഷ് പറഞ്ഞു.