മോശം തുടക്കവും ഇഴഞ്ഞുനീക്കവും; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടു
ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് മോശം തുടക്കം. ആദ്യ സെഷൻ അവസാനിക്കുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 41 റൺസ് എന്ന നിലയിലാണ്. രണ്ട് ഓപണർമാരെയും ഇന്ത്യക്ക് നഷ്ടപ്പെട്ടു
ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ പൃഥ്വി ഷാ ക്ലീൻ ബൗൾഡായി പുറത്തായി. 17 റൺസെടുത്ത മായങ്ക് അഗർവാളും പിന്നാലെ മടങ്ങി. നിലവിൽ 17 റൺസുമായി ചേതേശ്വർ പൂജാരയും 5 റൺസുമായി നായകൻ കോഹ്ലിയുമാണ് ക്രീസിൽ
ഇഴഞ്ഞാണ് ഇന്ത്യൻ ഇന്നിംഗ്‌സ് നീങ്ങുന്നത്. 25 ഓവറിൽ 41 റൺസ് മാത്രമാണ് സ്‌കോർ ബോർഡിൽ ചേർക്കാനായത്. 1.64 ആണ് നിലവിലെ റൺ റേറ്റ്.