വീണ്ടും 100 ദിന കർമ്മ പരിപാടികളുമായി പിണറായി സർക്കാർ
തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയൊരു 100 ദിന പരിപാടികൂടി ജനങ്ങള്‍ക്കായി ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ പ്രഖ്യാപിച്ച 100 ദിന രിപാടികള്‍ പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു.
പുതിയ 100 ദിന പരിപാടികള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിയുമ്പോൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ എന്നും ജനങ്ങള്‍ക്ക് കഴിയാവുന്നത്ര ആശ്വാസം നൽകാനാണ് ശ്രമിച്ചിട്ടുള്ളതെന്നും ഇനിയും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിലെ വിജയം കേരളത്തെയും നേട്ടങ്ങളെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നാടിനെ സ്നേഹിക്കുന്നവര്‍ നല്‍കിയ മറുപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.