95,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും; 100 ദിവസത്തിനുള്ളിൽ പി എസ് സി വഴി അയ്യായിരം പേർക്ക് നിയമനം
സംസ്ഥാനത്ത് 100 ദിവസം കൊണ്ട് അരലക്ഷം മുതൽ 95,000 തൊഴിലവസരങ്ങൾ വരെ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ രണ്ടാഴ്ചയിലും തൊഴിൽ ലഭിച്ചവരുടെ മേൽവിലാസം പരസ്യപ്പെടുത്തും. സർക്കാർ അർധ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ 18,600, ഹയർ സെക്കൻഡറിയിൽ 425 തസ്തികയും സൃഷ്ടിക്കും
എയ്ഡഡ് സ്‌കൂളുകളിൽ 6911 തസ്തിക നിയമനം റെഗുലൈസ് ചെയ്യും. സ്‌കൾ തുറക്കാത്തതു കൊണ്ട് ജോലിക്ക് ചേരാത്ത 1632 പേരുണ്ട്. വിദ്യാഭ്യാസ മേഖലയിൽ 10,968 പേർക്ക് ജോലി നൽകും. മെഡിക്കൽ കോളിൽ 700, ആരോഗ്യവകുപ്പിൽ 500 തസ്തികകൾ സൃഷ്ടിക്കും
പട്ടിക വർഗക്കാരിൽ 500 പേരെ ഫോറസ്റ്റ് ബീറ്റ് ഓഫീസർമാരായി നിയമിക്കും. സർക്കാർ സർവീസിലും പി എസ് സിക്ക് വിട്ട അർധസർക്കാർ സ്ഥാപനത്തിലും പി എസ് സി വഴി നിയമനം ലഭിക്കും. എല്ലാ ഒഴിവും അടിയന്തരമായി റിപ്പോർട്ട് ചെയ്യണം. പി എസ് സി വഴി 100 ദിവസത്തിനുള്ളിൽ അയ്യായിരം പേർക്ക് നിയമനം ലക്ഷ്യം.
സഹകരണ വകുപ്പിലും സ്ഥാപനങ്ങളിലമായി 500 സ്ഥിരം-താത്കാലിക നിയമനം നടത്തും. കെ എസ് എഫ് ഇയിൽ കൂടുതൽ നിയമനം. പൊതുമേഖലാ സ്ഥാപനങ്ങളിൽ 3977 പേർക്ക് നിയമനം. 23,700 തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
വ്യവസായ വകുപ്പിന് കീഴിൽ 4600 പേർക്ക് ജോലി ലഭിക്കും. കാപെക്‌സിലും കശുവണ്ടി കോർപറേഷനിലും 3000 പേരെ നൂറ് ദിവസത്തിനുള്ളിൽ ജോലിക്കെടുക്കും. 100 യന്ത്രവത്കൃത ഫാക്ടറികൾ കയർ വകുപ്പിന് കീഴിൽ തുറക്കും. ഭക്ഷ്യകിറ്റ് വിതരണത്തിനായി 2000 പേരെ സിവിൽ സപ്ലൈസിൽ നിയമിക്കും. ഇൻഫോ പാർക്കിലും അനുബന്ധ കെട്ടിടത്തിലും 500 പേർക്ക് തൊഴിൽ നൽകും
സഹകരണ മേകലയിൽ 17,500 തൊഴിലവസരം സൃഷ്ടിക്കും. 100 നാളികേര യൂനിറ്റുകളിലായി ആയിരം പേർക്ക് തൊഴിൽ നൽകും. പലയിനങ്ങളിലായി സഹകരണ സംഘങ്ങൾ മറ്റ് സംരംഭങ്ങൾക്ക് രൂപം നൽകും. അപെക്‌സ് സംഘങ്ങളായ കൺസ്യൂമർ ഫെഡ് ആയിരം പേർക്ക് ജോലി നൽകും. വിദേശ ജോലിക്ക് 90 നഴ്‌സുമാർക്ക് പ്രത്യേക വൈദഗ്ധ്യം നൽകും. കെ എഫ് സിയിൽ 2500 പേർക്ക് ജോലി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു