Sunday, January 5, 2025
Kerala

എം ബി രാജേഷിന് കൊവിഡ് സ്ഥിരീകരിച്ചു; സമ്പർക്കത്തിൽ വന്നവർ മുൻകരുതലെടുക്കാൻ നിർദേശം

സിപിഎം നേതാവ് എംബി രാജേഷിന് കൊവിഡ് സ്ഥിരീകരിച്ചു. രാജേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രോഗവിവരം അറിയിച്ചത്. പനിയെ തുടർന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിൽ ഫലം പോസിറ്റീവ് ആകുകയായിരുന്നു. അടുത്തിടെ താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകാൻ രാജേഷ് ആവശ്യപ്പെട്ടു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഞാൻ കോവിഡ് പോസിറ്റീവായി .പനിയെ തുടർന്ന് ഇന്ന് വൈകുന്നേരം നടത്തിയ ആൻറി ജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ വീട്ടിൽ തന്നെ വിശ്രമത്തിലാണ്.കഴിഞ്ഞ ദിവസങ്ങളിൽ ചില പരിപാടികളിൽ അടുത്തിടപഴകിയ നിരവധി പേരുണ്ട്.അവരോടെല്ലാം മുൻകരുതൽ എടുക്കാൻ അഭ്യർത്ഥിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *