Monday, January 6, 2025
Kerala

കൊവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്ന എല്ലാവർക്കും ക്വാറന്റൈൻ വേണ്ട; പ്രോട്ടോക്കോളിൽ മാറ്റം

സംസ്ഥാനത്തെ ക്വാറന്റൈൻ പ്രോട്ടോക്കോളിൽ മാറ്റം വരുത്തി ആരോഗ്യവകുപ്പ്. രോഗിയുമായി സമ്പർക്കത്തിൽ വന്നവരെല്ലാവരും ഇനി ക്വാറന്റൈനിൽ കഴിയേണ്ടതില്ല. പ്രാഥമിക സമ്പർക്കത്തിൽ വന്ന ഹൈ റിസ്‌ക് കാറ്റഗറിയിൽപ്പെട്ടവർ മാത്രം 14 ദിവസം ക്വാറന്റൈനിൽ പോയാൽ മതി

സമ്പർക്ക പട്ടികയിൽ ഉൾപ്പെടുന്ന ലോ റിസ്‌ക് വിഭാഗക്കാർ അടുത്ത പതിനാല് ദിവസത്തേക്ക് ആൾക്കൂട്ടം, പൊതുപരിപാടികൾ, യാത്രകൾ എന്നിവയിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം. രണ്ടാംനിര സമ്പർക്കത്തിൽ വന്നവർക്കും ഇതേ നിർദേശം പാലിച്ചാൽ മതി

ഇവർ സാമൂഹിക അകലം പാലിക്കുകയും എല്ലാ സമയവും മാസ്‌ക് ധരിക്കുകയും വേണം. പുറത്ത് നിന്ന് കേരളത്തിലേക്ക് വരുന്നവർ ഇനി മുതൽ 14 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞാൽ മതി.

Leave a Reply

Your email address will not be published. Required fields are marked *