സ്വാതന്ത്യദിനാഘോഷ ചടങ്ങുകള്‍ പതിനഞ്ച് മിനിറ്റ് മാത്രം, മാര്‍ച്ച് പാസും ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ പരിശോധനയുമുണ്ടാവില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനതല സ്വാതന്ത്യദിനാഘോഷത്തിന്റെ സമയം 15 മിനിറ്റാക്കി ചുരുക്കി. മുഖ്യമന്ത്രി പതാക ഉയര്‍ത്തുന്നതടക്കമുള്ള സമയമാണ് കുറച്ചിരിക്കുന്നത്. സേനാ വിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കല്‍ മാത്രമേ ഉണ്ടാവൂ. മാര്‍ച്ച് പാസും ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ പരിശോധനയുമുണ്ടാവില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
എഴുപത്തി നാലാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള കേരളീയര്‍ക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആശംസകള്‍ നേര്‍ന്നു.