Sunday, January 5, 2025
Kerala

ഇ ഡി കേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

ഇ ഡി രജിസ്റ്റർ ചെയ്ത കേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ശിവശങ്കറിന് ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെട്ടേക്കാം. ഒളിവിൽ പോയാൽ പിടികൂടുക സാധ്യമായിരിക്കില്ല തുടങ്ങിയ ഇ ഡി വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

കഴിഞ്ഞ വ്യാഴാഴ്ച ഒരു ദിവസം നീണ്ട വാദത്തിനൊടുവിലാണ് ജാമ്യഹർജിയിൽ വിധി പറയാൻ മാറ്റിയത്. കഴിഞ്ഞ 29നാണ് ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തത്. നിലവിൽ കാക്കനാട് ജയിലിലാണ് ശിവശങ്കറുള്ളത്.

ശിവശങ്കറിന് ജാമ്യമില്ലെന്ന ഒറ്റവരി ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്. ഇന്നലെ ശിവശങ്കർ രേഖാമൂലം വാദങ്ങൾ സമർപ്പിച്ചിരുന്നു. ഇതിനെ ഇഡി ഇന്ന് ശക്തമായി എതിർക്കുകയും ചെയ്തു. തുടർന്നാണ് വിധി പറയുന്നത് വൈകുന്നേരത്തേക്ക് മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *