ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടിൽ സിബിഐ അന്വേഷണം ആരംഭിച്ചു
ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേട് ആരോപണത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചു. ലൈഫ് മിഷൻ പദ്ധതിയിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് കമ്മീഷൻ പറ്റിയെന്ന് വെളിപ്പെടുത്തിയിരുന്നു.
ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് പ്രകാരമാണ് സിബിഐ കേസ് എടുത്തിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തതായി കാണിച്ച് സിബിഐ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകി.
ലൈഫ് മിഷൻ പദ്ധതിയിൽ ഒരു കോടി രൂപ കമ്മീഷൻ ആവാശ്യപ്പെട്ടിരുന്നതായി സ്വപ്‌നയും സന്ദീപും കേന്ദ്ര ഏജൻസികൾക്ക് മൊഴി നൽകിയിരുന്നു. വിദേശത്ത് നിന്നും ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചട്ടലംഘനമുണ്ടായി എന്നതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് ഏറ്റെടുത്തത്. കഴിഞ്ഞ ദിവസം സർക്കാർ വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.