Monday, January 6, 2025
Kerala

കൊല്ലത്ത് കുടുംബവഴക്കിനിടെ ഗൃഹനാഥന്‍ മരിച്ച സംഭവം കൊലപാതകം; പെണ്‍മക്കളുടെ ഭര്‍ത്താക്കന്മാര്‍ അറസ്റ്റില്‍

കൊല്ലം കാവനാട് കുടുംബവഴക്കിനിടെ ഗൃഹനാഥന്‍ മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. കാവനാട് സ്വദേശി ജോസഫാണ് കുടുംബവഴക്കിനെത്തുടര്‍ന്ന് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ജോസഫിന്റെ പെണ്‍മക്കളുടെ ഭര്‍ത്താക്കന്മാര്‍ അറസ്റ്റിലായി. കാവനാട് സ്വദേശികളായ പ്രവീണ്‍, ആന്റണി എന്നിവരാണ് അറസ്റ്റിലായത്.

ജോസഫിന്റെ തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വഴക്കിന് ശേഷം അനക്കമില്ലാതെ ജോസഫ് നിലത്തുവീണു കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തായിരുന്നു.

കുടുംബാംഗങ്ങളുടെ മര്‍ദനമാണ് മരണകാരണം എന്ന ആരോപണം നാട്ടുകാര്‍ മുന്‍പ് തന്നെ ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ജോസഫ് മരിച്ചത്. മരുമക്കളും ജോസഫുമായി മുന്‍പ് തന്നെ തര്‍ക്കം നിലനിന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ വാക്കേറ്റം കയ്യാങ്കളിയില്‍ കലാശിച്ചതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *