കേരളത്തിലെ യുഡിഎഫിൽ ഇല്ലെങ്കിലും ദേശീയതലത്തിൽ യുപിഎയുടെ ഭാഗമാണ്, സ്വതന്ത്രമായി നിൽക്കും; ജോസ് കെ മാണി
സ്വതന്ത്രമായ നിലപാട് സ്വീകരിച്ച് ഇരുമുന്നണിയിലുമില്ലാതെ നിൽക്കാനാണ് നിലവിലെ തീരുമാനം. അതുകൊണ്ട് കാനം രാജേന്ദ്രന് മറുപടി നൽകേണ്ട കാര്യമില്ല. കേരളത്തിലെ യുഡിഎഫിൽ ഇല്ലെങ്കിലും ദേശീയതലത്തിൽ യുപിഎയുടെ ഭാഗമാണ്.എൽ ഡി എഫ് പ്രവേശനം സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടിയായി ജോസ് കെ മാണി പറഞ്ഞു.
നേരത്തെയും യുഡിഎഫ് വിട്ടപ്പോഴും ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായി യുപിഎക്ക് ഒപ്പമായിരുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു. ജോസ് വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ ഇടതുപ്രവേശനം സംബന്ധിച്ച ചർച്ചകളും നടന്നിരുന്നു. എന്നാൽ ഇതിനെതിരെ കാനം രാജേന്ദ്രൻ ശക്തമായ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തു
ജോസ് വിഭാഗത്തെ മുന്നണിയിലേക്ക് എടുക്കുന്നതിന് സിപിഎമ്മിന് അനുകൂല നിലപാടാണുള്ളത്. മധ്യതിരുവിതാംകൂറിൽ ജോസ് വിഭാഗത്തിന് ശക്തമായ അടിത്തറിയുണ്ടെന്നാണ് പാർട്ടിയുടെ നിലപാട്. കോടിയേരി ബാലകൃഷ്ണനുൾപ്പെടെ ജോസ് വിഭാഗത്തെ പരോക്ഷമായി സ്വാഗതം ചെയ്യുന്ന പരാമർശവും നടത്തിയിരുന്നു.