മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട; 185 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി
മലപ്പുറം പൂക്കോട്ടുംപാടത്ത് വൻ കഞ്ചാവ് വേട്ട. 185 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും എക്‌സൈസ് പിടികൂടി. പൂക്കോട്ടുംപാടം സ്വദേശി ഹമീദ് അടക്കം നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലമ്പൂർ എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അറസ്റ്റ്
കഞ്ചാവ് കടത്തിന് പിന്നിൽ ആറ് പേരുണ്ടെന്നാണ് എക്‌സൈസിന് ലഭിച്ച വിവരം. ഇതിൽ നാല് പേരെ പിടികൂടി. പിടിയിലായവരിൽ ഹമീദ് മലപ്പുറത്തും ഇതര ജില്ലകളിലും വ്യാപകമായി കഞ്ചാവ് എത്തിച്ചു നൽകുന്ന കണ്ണിയാണെന്ന് എക്‌സൈസ് അറിയിച്ചു.