കാസർകോട് പനി ബാധിച്ച് മരിച്ച അഞ്ച് വയസ്സുകാരിയുടെ നിപ പരിശോധനാ ഫലം നെഗറ്റീവ്
കാസർകോട് പനി ബാധിച്ച് മരിച്ച അഞ്ച് വയസ്സുകാരിയുടെ നിപ പരിശോധനാ ഫലം നെഗറ്റീവ്. കുട്ടിക്ക് കൊവിഡില്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ആർടിപിസിആർ ഫലവും ട്രൂനാറ്റ് പരിശോധനാ ഫലവും നെഗറ്റീവായിരുന്നു.
ബുധനാഴ്ച വൈകുന്നേരം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ചെങ്കള സ്വദേശിനിയായ കുട്ടി മരിച്ചത്. തലച്ചോറിൽ പെട്ടെന്നുണ്ടായ പനിയാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് നിപ പരിശോധന നടത്തിയത്.