2.35 കോടി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് പിണറായി വിജയന്; കൈതോലപ്പായ വിവാദത്തില്‍ പേരുകള്‍ വെളിപ്പെടുത്തി ജി ശക്തിധരന്
കൈതോലപ്പായ വിവാദത്തില്‍ പേരുകള്‍ വെളിപ്പെടുത്തി ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്. ദേശാഭിമാനി ഓഫീസില്‍ നിന്ന് 2.35 കോടി സമാഹരിച്ച് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനാണെന്നാണ് വെളിപ്പെടുത്തല്‍. പണം എകെജി സെന്ററില്‍ എത്തിച്ചത് പി.രാജീവാണെന്നും ശക്തിധരന് ഫേസ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തി.
‘കോവളത്തെ ഗള്‍ഫാര്‍ മുഹമ്മദാലിയുടെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് അതേ ഹോട്ടലിന്റെ പേര് അച്ചടിച്ച ഒരേ വലുപ്പമുള്ള രണ്ട് കവറുകള്‍ക്കുള്ളില്‍ വെച്ചിരുന്ന രണ്ടു വലിയ പാക്കറ്റ് രാത്രി പതിനൊന്നുമണിയോടെ എകെജി സെന്ററിലെ മുഖ്യ കവാടത്തിന് മുന്നില്‍ കാറില്‍ ഇറങ്ങിയത് പാര്‍ട്ടി സെക്രട്ടറി പിണറായി വിജനാണ് എന്ന് തുടങ്ങുന്നതാണ് ശക്തിധരന്റെ പോസ്റ്റ്.