സൈബര്‍ ആക്രമണത്തിന് ഒത്താശ ചെയ്യുന്നു; പൊലീസിനെതിരെയും ആരോപണമുയര്‍ത്തി ജി.ശക്തിധരന്‍
പൊലീസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍. വിദേശരാജ്യങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള സൈബര്‍ ആക്രമണത്തിന് പൊലീസ് ഒത്താശ ചെയ്യുന്നുവെന്നാണ് ആരോപണം. ഇതിനെക്കാള്‍ ഭേദം തന്നെ കൊല്ലുകയായിരുന്നുവെന്നും ശക്തിധരന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സിപിഐഐമ്മിനെയും പാര്‍ട്ടിയിലെ ഉന്നതരെയും ലക്ഷ്യമിട്ടുള്ള ശക്തിധരന്റെ തുടര്‍ച്ചയായുള്ള വെളിപ്പെടുത്തലുകള്‍ക്കും ആരോപണങ്ങള്‍ക്കും പിന്നാലെയാണ് പൊലീസിനെതിരെയുള്ള ആരോപണവും.