Thursday, January 9, 2025
Kerala

മുതലപ്പൊഴി അപകടങ്ങൾക്ക് പരിഹാരം കാണുക ലക്ഷ്യം, മന്ത്രിതല സമിതിയുടെ യോഗം ഇന്ന്

തിരുവനന്തപുരം: അപകട മരണങ്ങള്‍ തുടരുന്ന മുതലപ്പൊഴിയിൽ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് തീരുമാനമെടുക്കാൻ മന്ത്രിതല സമിതി ഇന്ന് യോഗം ചേരും. ഫിഷറീസ് മന്ത്രി സജി ചെറിയാൻ, മന്ത്രിമാരായ വി.ശിവൻകുട്ടി, ആൻറണി രാജു, ജി.ആർ.അനിൽ എന്നിവരാണ് യോഗം ചേരുന്നത്. ഹാർബർ നിർമ്മാണത്തില്‍ അശാസ്ത്രീയതയുണ്ടോയെന്ന് പഠിക്കാൻ കേന്ദ്ര ഏജൻസിയായ പൂണെയിലെ സിഡബ്ല്യുപിആറിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. പഠന റിപ്പോർട്ട് കിട്ടും.

മുൻപ് ചെയ്യേണ്ട കാര്യങ്ങളിൽ തീരുമാനമെടുക്കാനാണ് യോഗം. മുതലപ്പൊഴിയിൽ അപകടത്തിൽ മരിച്ച നാല് മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് അടിയന്തര സഹായം നൽകുന്നതും ചർച്ച ചെയ്യും. മന്ത്രിതല സംഘം മുഖ്യമന്ത്രിമായും ഇന്ന് തന്നെ ചർച്ച നടത്തിയ ശേഷം പ്രഖ്യാപനമുണ്ടാകും. മുതലപ്പൊഴി അപകടത്തിൽ പ്രതിപക്ഷ സമരം ശക്തമാക്കാനായി തീരുമാനിച്ചിട്ടുണ്ട്. ലത്തീൻ സഭയും സർക്കാരിനെതിരെ പ്രതിഷേധത്തിലാണ്. ഈ സാഹചര്യത്തിലാണ് സർക്കാറിൻറെ അടിയന്തിര ഇടപെടൽ.

മുതലപ്പൊഴി ഹാർബർ പരിശോധിക്കാൻ കേന്ദ്രം സംഘവും ഇന്നെത്തും. കേന്ദ്ര ഫിഷറീസ് ഡെവലപ്മെന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള മൂന്നംഗം വൈകിട്ടാണ് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *