വിശ്വസിച്ചവരെല്ലാം പ്രതിസന്ധി ഘട്ടത്തിൽ കൂടെയുണ്ടാകണമെന്നില്ല; ചെന്നിത്തലയോട് സതീശൻ
പാർട്ടിയിൽ പലപ്പോഴും ഒറ്റപ്പെട്ടിട്ടുണ്ടെന്ന രമേശ് ചെന്നിത്തലയുടെ പരാമർശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിശ്വസിച്ചവരെല്ലാം പ്രതിസന്ധി ഘട്ടത്തിൽ കൂടെയുണ്ടാകണമെന്നില്ല. അത് സാധാരണ കാര്യമാണെന്നും സതീശൻ പറഞ്ഞു. കൂടുതൽ കാര്യങ്ങൾ ചെന്നിത്തലയോട് ചോദിക്കണമെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
നിർണായക ഘട്ടത്തിൽ പിന്നിൽ നിന്നും മുന്നിൽ നിന്നും കുത്തിയിടുന്നവർ എല്ലാ പാർട്ടിയിലുമുണ്ടെന്ന് കൊടിക്കുന്നിൽ സുരേഷും പറഞ്ഞു. വിശ്വസ്തരെന്ന് അഭിനയിക്കുന്നവർ എല്ലായിടത്തുമുണ്ട്. ചെന്നിത്തല അത് പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചു. പ്രവർത്തകർ ആഗ്രഹിക്കുന്നത് ഗ്രൂപ്പില്ലാത്ത കോൺഗ്രസിനെയാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു