തിരുവനന്തപുരം ആർ സി സിയിൽ ലിഫ്റ്റ് തകർന്നുവീണ് പരുക്കേറ്റ യുവതി മരിച്ചു
തിരുവനന്തപുരം ആർ സി സിയിൽ ലിഫ്റ്റ് തകർന്നുവീണ് പരുക്കേറ്റ യുവതി മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശി നദീറയാണ് മരിച്ചത്. 22 വയസ്സായിരുന്നു. മെയ് 15നാണ് അപകടം സംഭവിച്ചത്. ചികിത്സയിൽ കഴിയുന്ന അമ്മയെ കാണാനെത്തിയപ്പോഴാണ് ലിഫ്റ്റ് തകർന്ന് നദീറക്ക് തലച്ചോറിയും തുടയെല്ലിനും പരുക്കേറ്റത്
അറ്റുകുറ്റപ്പണിക്കായി തുറന്നിട്ടിരുന്ന ലിഫ്റ്റിൽ അപായ സൂചനകളൊന്നും നൽകിയിരുന്നില്ല. രണ്ടുനില താഴ്ചയിലേക്ക് വീണാണ് നദീറക്ക് പരുക്കേറ്റത്. മെഡിക്കൽ കോളജിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.