രാവിലെ ഉണര്‍ന്നയുടന്‍ ഇളം ചൂടുവെള്ളത്തില്‍ നാരങ്ങവെള്ളം കുടിക്കുകയാണെങ്കില്‍…
വേനല്‍ക്കാലത്താണ് നാരങ്ങവെള്ളത്തോട് നമ്മള്‍ അമിതാവേശം കാണിക്കാറ്. നല്ല തണുത്ത വെള്ളത്തില്‍ ചെറുനാരങ്ങയും ഉപ്പും പഞ്ചസാരയുമെല്ലാം ചേര്‍ത്ത് തയ്യാറാക്കുന്ന ‘ലെമണ്‍ ജ്യൂസി’നാണ് ആരാധകരേറെയുള്ളത്. വീട്ടില്‍ തന്നെ ഇത് തയ്യാറാക്കി എപ്പോഴും കഴിക്കുന്നവരും നിരവധിയാണ്.
എന്നാല്‍ ഇളം ചൂടുവെള്ളത്തില്‍ നാരങ്ങവെള്ളം തയ്യാറാക്കുമെന്ന് പോലും പലര്‍ക്കുമറിവുണ്ടാകില്ല. ഇതിന് രുചി കാണുമോ, എന്തിനാണ് ചൂടുവെള്ളം ഉപയോഗിക്കുന്നത് എന്നെല്ലാം സ്വാഭാവികമായി സംശയവും വന്നേക്കാം.
വൈറ്റമിന്‍-സി, ധാതുക്കള്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു എന്നതിനാല്‍ രാവിലെ തന്നെ ചെറുനാരങ്ങാ വെള്ളം കുടിക്കുമ്പോള്‍ അത് ദഹനപ്രവര്‍ത്തനങ്ങള്‍ അടക്കമുള്ള ഉപാപചയ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു.
പ്രതിരോധശേഷിയെ ശക്തിപ്പെടുത്തുന്നതിനും ഈ ശീലം െേറ സഹായകമാണ്. ഈ പാനീയത്തിലേക്ക് വേണമെങ്കില്‍ അല്‍പം മഞ്ഞള്‍, ഇഞ്ചി, ജീരകം എന്നിവയെല്ലാം ചേര്‍ക്കാമെന്നും ഇവയെല്ലാം തന്നെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. വ്യായമം- ഡയറ്റ് എന്നിവയടക്കമുള്ള ‘ലൈഫ്‌സ്റ്റൈല്‍’ വിഷയങ്ങളെ കുറിച്ച് എപ്പോഴും പുതിയ വിവരങ്ങള്‍ പങ്കുവയ്ക്കുന്ന ഒരാള്‍ കൂടിയാണ് ലൂക്ക്. പലപ്പോഴും നമ്മള്‍ കേട്ടുമറന്നിട്ടുള്ള നാട്ടറിവുകള്‍ കൂടി ലൂക്ക് പങ്കുവയ്ക്കാറുണ്ട് എന്നതും ശ്രദ്ധേയമാണ്.