ആർ സി സിയിൽ ലിഫ്റ്റ് തകർന്നുവീണ് മരിച്ച നജീറയുടെ കുടുംബത്തിന് 20 ലക്ഷം രൂപ സഹായം
തിരുവനന്തപുരം ആർ സി സിയിൽ ലിഫ്റ്റ് തകർന്നുവീണ് മരിച്ച നജീറ മോളുടെ കുടുംബത്തിന് സഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കുടുംബത്തിന് 20 ലക്ഷം രൂപയാണ് സഹായമായി അനുവദിച്ചത്. കൊല്ലം പത്തനാപുരം സ്വദേശിയാണ് നജീറ മോൾ
മെയ് 15ന് ആർ സി സിയിൽ ചികിത്സയിൽ കഴിയുന്ന മാതാവിനെ സന്ദർശിക്കാനെത്തിയപ്പോഴാണ് ലിഫ്റ്റ് തകർന്നുവീണ് നജീറക്ക് പരുക്കേറ്റത്. ഒരു മാസത്തോളം ചികിത്സയിൽ കഴിഞ്ഞ നജീറ ജൂൺ 17നാണ് മരിച്ചത്.